നൂപുരം.... കേരള പോലീസിന് അഭിമാനം; നമ്മുടെ പോലിസ് നമുക്ക് വേണ്ടി
അജിതാ ജയ്ഷോർ
സ്‌പെഷൽ കറസ്‌പോണ്ടന്റ്, കവർ സ്റ്റോറി
Mob:94957 75311
തൃശൂർ: കോവിഡ് 19 പ്രതിരോധവും വ്യാപനവും തടയാൻ കേരള സർക്കാർ വിവിധ പദ്ധതികൾ ആസൂത്രണം ചെയ്തു നടപ്പാക്കി വരുന്നതോടൊപ്പം കേരള പോലീസ് നിർമ്മിച്ച് അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന 'നൂപുരം' എന്ന ഹ്രസ്വചിത്രം കേരളക്കരയും കടന്ന് മലയാള മനസുകൾ കീഴടക്കി കഴിഞ്ഞു.
കോവിഡുമായി ബന്ധപ്പെട്ട് സംസ്ഥാന പോലീസിലെ നിരവധി സേനാംഗങ്ങൾ കുറച്ചധികം സന്ദേശ ചിത്രങ്ങളും, കലാരൂപങ്ങളും മികവോടെ ജനങളിലെത്തിച്ചിട്ടുണ്ടെങ്കിലുംനൂപുരം നൽകുന്ന സന്ദേശം ഹൃദയസ്പർശമായി കഴിഞ്ഞു. പിഞ്ചു കുഞ്ഞിന്റെ മാതാവായ പോലീസ് ഉദ്യോഗസ്ഥ കുഞ്ഞിന് മുലയൂട്ടി കരുതലോടെ വിട്ടിൽ നിന്നിറങ്ങുമ്പോൾ കരയുന്ന കുഞ്ഞിനെ തിരിച്ച് ചെന്ന് മാറോട് ചേർത്ത് മകനെ നിനക്കെപ്പോഴും എന്നും കരുതലായി ഈ മാതാവ് ഉണ്ടാവും എന്ന സന്ദേശം ഈ സമൂഹത്തിനാണ് നൽകുന്നത്. അതെ ഈ പോലീസ് സമൂഹമാകുന്ന കുഞ്ഞിനെ മാറോട് ചേർത്ത് നൽകുന്നത് നിങ്ങൾക്ക് കരുതലായ് ഞങ്ങൾ ഉണ്ടാകും നിങ്ങളുടെ വിളികൾക്കായ് മാത്രം ഞങ്ങൾ കാതോർത്തിരിക്കുന്നത് എന്ന സന്ദേശം.
വീട്ടിൽ നിന്ന് ജോലി സ്ഥലത്തെതിയാൽ മഴയെന്നോ വെയിലെന്നോ ചിന്തിക്കാതെ ഏതു പ്രതികൂല സാഹചര്യത്തിലും നമ്മുടെ കൂടെ നമ്മളെ ചേർത്ത് നിർത്തി സംരക്ഷിക്കുന്നത് നമ്മുടെ സഹോദരനാണ് സഹോദരിയാണ്. ഈ ചിത്രത്തിന് പ്രേരണ നല്കിയത് സംസ്ഥാന മുഖ്യമന്ത്രിയും പോലീസ് മേധാവിയായ ലോക് നാഥ് ബഹ്‌റയും മനോജ് എബ്രഹാഉം ആണ്. തൃശൂർ റേഞ്ച് പോലീസ് അണിയിച്ചൊരുക്കിയ ഈ കഥാ ശില്പത്തിന് കഥയും തിരക്കഥയും എഴുതിയത് റേഞ്ച് ഐജി സുരേന്ദ്രൻ ആണെന്നുള്ളത് കേരള പോലീസിലെ ഓരോ സേനാംഗങ്ങൾക്കും അഭിമാനത്തിന് വക നൽകുന്നു.
ഈ കൊ റൊണ കാലത്തെങ്കിലും ജനം മനസിലാക്കേണ്ടത് ഈ സേനാംഗങ്ങളിൽ ഓരോരുത്തരും എന്റെ നമ്മുടെ സഹോദരനും സഹോദരിയും ഉണ്ടെന്നു തന്നെയാണ്. അവരുടെ സ്വകാര്യ ദുഖങ്ങളും സന്തോഷങ്ങളും മാറ്റിവച് നമ്മളെ ഈ നാടിനെ ഈ ലോകത്തെ സംരക്ഷിക്കാൻ വേണ്ടിയാണ്. ലോകം കോവിഡ് എന്ന മഹാമാരിയെ കണ്ട് ഭയത്തൊടെ നിൽക്കുകയാണ്. ഈ ഭീകരനെതിരെയാണ് നമ്മുടെ സഹോദരനും സഹോദരിയും യുദ്ധം ചെയ്യുന്നത്. നമുക്കും അവരോടൊപ്പം ചേരാം.
പ്രാർത്ഥനയോടെ അച്ചടക്കത്തോടെ അതെ ഞാനുണ്ട് എന്റെ നാടുണ്ട്. എന്റെ സഹോദര സഹോദരിമാരൊടൊപ്പം എന്റെ കേരള പോലീസിനോടൊപ്പം നൽകാം അഭിവാദ്യം നമുക്കൊരുമിച്ച്, കേരള പോലിസ് ജയ്ഹിന്ദ്.



Author Coverstory


Comments (0)